ബെൽജിയം


ബെൽജിയം(The Kingdom of Belgium ) വടക്കുപടിഞ്ഞാറേ യൂറോപ്പിൽ ഉള്ള ഒരു രാജ്യമാണ്. നെതർലാന്റ്സ്, ജെർമ്മനി, ലക്സംബർഗ്ഗ്, ഫ്രാൻസ് എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. വടക്കൻ കടലിന് (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ ബ്രസ്സത്സിൽ). നാറ്റോ ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഖ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം.

Kingdom of Belgium
  • Koninkrijk België
  • Royaume de Belgique
  • Königreich Belgien
ആപ്തവാക്യം: "Eendracht maakt macht" (Dutch)

"L'union fait la force" (French)
"Einigkeit macht stark" (German)

(literally, "Unity makes strength")
ദേശീയഗാനം: "Brabançonne"
(instrumental version)
Location of  Belgium  (dark green)

 on the European continent  (green & dark grey)
 in the European Union  (green)

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Brusselsb
50°51′N 4°21′E
ഔദ്യോഗികഭാഷകൾ Dutch, French, German
Ethnic groups see Demographics
ജനങ്ങളുടെ വിളിപ്പേര് Belgian
സർക്കാർ Federal parliamentary
constitutional monarchy[1]
 -  Monarch Philippe
 -  Prime Minister Charles Michel
നിയമനിർമ്മാണസഭ Federal Parliament
 -  Upper house Senate
 -  Lower house Chamber of Representatives
Independence from the Netherlands 
 -  Declared 4 October 1830 
 -  Recognised 19 April 1839 
 -  Founded the EEC (now the EU) 1 January 1958 
വിസ്തീർണ്ണം
 -  മൊത്തം 30 ച.കി.മീ. (140th)
11 ച.മൈൽ 
 -  വെള്ളം (%) 6.4
ജനസംഖ്യ
 -  1 February 2015 census 11,239,755[2] (75th)
 -  ജനസാന്ദ്രത 363.6/ച.കി.മീ. (23rd)
941.68/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2015-ലെ കണക്ക്
 -  മൊത്തം $494.620 billion[3] (38th)
 -  ആളോഹരി $43,629[3] (20th)
ജി.ഡി.പി. (നോമിനൽ) 2015-ലെ കണക്ക്
 -  മൊത്തം $458.651 billion[3] (23rd)
 -  ആളോഹരി $40,456[3] (17th)
Gini (2011) 26.3 
എച്ച്.ഡി.ഐ. (2013) 0.881 (21st)
നാണയം Euro () (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .bec
ടെലിഫോൺ കോഡ് 32
a. The flag's official proportions of 13:15 are rarely seen; proportions of 2:3 or similar are more common.
b. The Brussels region is the de facto capital, but the City of Brussels municipality is the de jure capital
c. The .eu domain is also used, as it is shared with other European Union member states.

രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെൽജിയത്തിലുള്ളത്.59ശതമാനം ഡച്ച് ഭാഷ സംസാരിക്കുന്ന [[ഫ്‌ളെമിഷ്വʼഭാഗവും 41 ശതമാനം വരുന്ന ʽവല്ലൂൺʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവർ.ഇതിന് പുറമെ ജർമ്മൻ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്[4]

പാർലമെന്ററി ഭരണവ്യവസ്ഥയാണെങ്കിലും ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടായാൽ അതിനെ മറികടന്ന് കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം രാജാവിൽ നിക്ഷിപ്തമാണ്. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ 2013 ജൂലൈ 5 ന് സ്ഥാനത്യാഗം ചെയ്യുകയാണെന്ന് അറിയിച്ചു. ആൽബർട്ട് രണ്ടാമന്റെ പിൻഗാമിയായി ഫിലിപ്പ് രാജകുമാരൻ ബെൽജിയത്തിന്റെ ദേശീയ ദിനമായ ജൂലൈ 21-ന് സ്ഥാനാരോഹണം ചെയ്ത് അധികാരമേൽക്കും. [5]

അവലംബം

  1. "Government type: Belgium". The World Factbook. CIA. ശേഖരിച്ചത്: 19 December 2011.
  2. "Population statistics". Statistics Belgium, Federal Public Service Economy. 1 May 2014. ശേഖരിച്ചത്: 1 July 2014.
  3. "Belgium". International Monetary Fund. ശേഖരിച്ചത്: October 2015. Check date values in: |accessdate= (help)
  4. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ സ്ഥാനമൊഴിയുന്നു
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.