സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 63,015 ലേഖനങ്ങളുണ്ട്
കല
ഗണിതം
ചരിത്രം
ഭൂമിശാസ്ത്രം
ശാസ്ത്രം
സാങ്കേതികം
സാമൂഹികം
കായികം
എല്ലാ താളുകളും
വിഹഗവീക്ഷണം

അംഗത്വം

അം അഃ
തിരഞ്ഞെടുത്ത ലേഖനം

|

 ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം
 തുമ്പി
 ആരോഗ്യത്തിലെ ലിംഗ അസമത്വം

കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.

കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന്
 • ഇംഗ്ലീഷുകാരനായ പ്രകൃതി തത്ത്വജ്ഞാനിയും ശിൽപിയുമായ റോബർട്ട് ഹുക്ക് സസ്യകോശമുൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രപ്രതിഭയാണ്. >>>
 • തൈറോയ്ഡ് ഗ്രന്ഥിയിലെ പാരാഫോളിക്കുലാർ കോശങ്ങളിൽ ഉൽപാദിപ്പിക്കപ്പെന്ന ഹോർമോണാണ് കാൽസിടോണിൻ. >>>
 • പൂക്കളുടെ ഉപയോഗമോ ക്രമീകരണമോ വഴി നടത്തുന്ന ഗൂഢഭാഷയിലൂടെയുള്ള ആശയവിനിമയമാണ് ഫ്ലോറിയോഗ്രാഫി അഥവാ പുഷ്പങ്ങളുടെ ഭാഷ. >>>
 • ഫെമിനിസ്റ്റ് കലാകാരിയും കലാവിമർശകയും ആക്റ്റിവിസ്റ്റുമായ മോണിക്ക മേയർ കൊച്ചി-മുസിരിസ് ബിനാലെയിൽ ദി ക്ലോത്ത്സ്ലൈൻ എന്ന പ്രതിഷ്ഠാപനം അവതരിപ്പിച്ചു. >>>
 • ഇന്ത്യൻ നാടോടി ഗായികയായ മാലിനി അവസ്തി ബനാരസ് ഘരാനയിലെ ഗിരിജാദേവിയുടെ ശിഷ്യയാണ്. >>>
 • ഇന്ത്യൻ സാമൂഹ്യപ്രവർത്തകയും ഭിഷഗ്വരയുമായിരുന്ന ഡോ. സവിത അംബേദ്കർ അനുയായികൾക്കിടയിൽ മായിസാഹെബ് എന്നറിയപ്പെടുന്നു. >>>
 • കർണ്ണാടകയിലെ ചിത്രദുർഗ കോട്ട വേദാവതി നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. >>>
 • നിയോ ക്ലാസിസിസ്റ്റ് കാലഘട്ടത്തിന്റെ അവസാനകാലത്തെ ചിത്രകാരനായ ജോൺ വില്യം ഗോഡ്‌വാഡ് "എനിക്കും പികാസോയ്ക്കും ഒരുമിച്ച് നിലനിൽക്കാൻ തക്ക വലിപ്പം ഈ ലോകത്തിനില്ല" എന്ന കുറിപ്പെഴുതി ആത്മഹത്യ ചെയ്തു. >>>
 • വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്ന വെസ്റ്റ് നൈൽ വൈറസ് ഒരു ആർ.എൻ.എ. വൈറസ് ആണ്. >>>
 • 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അമേരിക്കൻ ഐക്യനാടുകളിൽ സജീവയായിരുന്ന സസ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു ആലീസ് ലൗൺസ്ബെറി. >>>
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം

നർമ്മദ നദിയെ രക്ഷിക്കാൻ വേണ്ടി രൂപീകരിച്ച കൂട്ടായ്മയായ നർമ്മദ ബചാവോ ആന്ദോളന്റെയും പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സിന്റെയും സ്ഥാപകനേതാവാണ് മേധ പാട്കർ. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കർഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്താണ് മേധ സാമൂഹ്യപ്രവർത്തനരംഗത്തെത്തിയത്. റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം, മഹാത്മ ഫൂലെ പുരസ്കാരം, ആംനസ്റ്റി ഇന്റർനാഷണലിന്റെ ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡർ പുരസ്കാരം എന്നിവയുൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ഇ.പി. സജീവൻ
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
മാർച്ച് 31
വാർത്തകൾ
 വിക്കി വാർത്തകൾ
2019
 • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
 • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

2018

 • 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
 • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
 • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
 • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
 • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
 • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.